Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Janamaithri

Wayanad

ജ​ന​മൈ​ത്രി പൊ​ലി​സ് ല​വ് ഷോ​ര്‍ സ്പെ​ഷ​ല്‍ സ്കൂ​ളി​ല്‍ സ്നേ​ഹ​സം​ഗ​മം ന​ട​ത്തി

ക​ല്‍​പ്പ​റ്റ: വൈ​ത്തി​രി പൊ​ലി​സ് ജ​ന​മൈ​ത്രി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ "കൂ​ടെ​യു​ണ്ട് കൂ​ട്ടാ​യി’ എ​ന്ന പേ​രി​ല്‍ പൊ​ഴു​ത​ന ല​വ് ഷോ​ര്‍ സ്പെ​ഷ​ല്‍ സ്കൂ​ളി​ല്‍ സ്നേ​ഹ​സം​ഗ​മം ന​ട​ത്തി.

വി​ദ്യാ​ല​യ​ത്തി​ലെ​ത്തി​യ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്പെ​ഷ​ല്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി അ​ഭി​ജി​ത്ത് എ​സ്. നാ​യ​ര്‍ സ​ല്യൂ​ട്ട് ന​ല്‍​കി സ്വി​ക​രി​ച്ചു. ഓ​ണാ​വ​ധി​ക്കു​ശേ​ഷം ആ​ദ്യ​മാ​യി സ്കൂ​ളി​ലെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ പൊ​ലി​സു​മാ​യി പ​ങ്കു​വ​ച്ചു.

സം​ഗ​മം ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി എ​സ്. ദേ​വ​മ​നോ​ഹ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​കം വി​ജ​യി​ക​ളു​ടെ​ത് മാ​ത്ര​മ​ല്ലെ​ന്നും എ​ല്ലാ​വ​ര്‍​ക്കും സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കാ​നു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ല്‍ എ​ല്ലാ​വ​ര്‍​ക്കും പ്രാ​ധാ​ന്യ​മു​ണ്ട്. ഓ​രോ വ്യ​ക്തി​ക്കും അ​വ​രു​ടേ​താ​യ ക​ഴി​വു​ക​ളു​ണ്ട്. മ​ത്സ​രി​ച്ചു ജീ​വി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ന്ന​താ​ണ് പ്ര​ധാ​ന​മെ​ന്നും ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി പ​റ​ഞ്ഞു. ഡി​വൈ​എ​സ്പി അ​ഗ​സ്റ്റി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​ത്തി​രി എ​സ്ഐ. സോ​ബി​ന്‍, ജ​ന​മൈ​ത്രി ജി​ല്ലാ അ​സി. നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ദാ​മോ​ദ​ര​ന്‍ ചീ​ക്ക​ല്ലൂ​ര്‍, ജ​ന​മൈ​ത്രി കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​പി. മു​ര​ളീ​ധ​ര​ന്‍, വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. രാ​ജ​ന്‍, സ്കൂ​ള്‍ എ​ച്ച്എം സൗ​മ്യ, ഡോ​ളി പൊ​ഴു​ത​ന, ആ​രി​ഷ, ജ​ന​മൈ​ത്രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സി.​വി. ദേ​വ​സ്യ, അ​ജി പൊ​ഴു​ത​ന, സു​ലൈ​മാ​ന്‍ അ​ച്ചൂ​ര്‍, ജോ​സ​ഫ്, എ​സ്‌​സി​പി​ഒ ക​മ​റു​ദ്ദീ​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ള്‍, ടാ​ക്സി തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ള്‍, പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും സ്നേ​ഹ​സ​മ്മാ​നം ന​ല്‍​കി. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നു​ശേ​ഷം പൊ​ലി​സു​കാ​രു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ഗാ​നാ​പാ​ല​പ​നം ന​ട​ന്നു. സ്നേ​ഹ​വി​രു​ന്നോ​ടെ​യാ​യി​രു​ന്നു സ​മാ​പ​നം.

Latest News

Corehub Up